ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു

news image
Apr 27, 2024, 10:13 am GMT+0000 payyolionline.in

തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവക്കാണ്  തീപിടുത്തമുണ്ടായിരിക്കുന്നത്. വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe