പയ്യോളി : ചിങ്ങപുരം സി.കെ.ജി.എം.ഹയർ സെക്കൻററി സ്കൂൾ 57-> വാർഷികാഘോഷവും യാത്രയയപ്പും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.
എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എം.പി.ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാബുരാജ്, ശ്രീ.കെ.കെ.ബാലൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ, വാർഡ് മെമ്പർ ടി.യം.രജുല, എം.പി.ടി.എ. ചെയർപേഴ്സൺ ശ്രീമതി.ഷെർലി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പ്രിൻസിപ്പാൾ ശ്രീമതി.പി.ശ്യാമള ടീച്ചർ സ്വാഗതവും പി.പി.വിപിൻ കുമാർ നന്ദിയും പറഞ്ഞു. മന്ത്രിക്കും എം.എൽ.എക്കുമുള്ള ഉപഹാരം ഹെഡ്മാസ്റ്റർ ഇ.സുരേഷ് ബാബു മാസ്റ്റർ സമർപ്പിച്ചു. 1987-88 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിനു വേണ്ടി നൽകിയ ബാൻ്റ് സെറ്റ് മന്ത്രി ശ്രീ.ജി.ആർ.അനിൽ സ്കൂളിന് കൈമാറി. ബാച്ചിനു വേണ്ടി ഉണ്ണികൃഷ്ണൻ ആയടുത്തിൽ സംസാരിച്ചു.