തിക്കോടി: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാവ് പ്രചരിപ്പിച്ചതായി പരാതി. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിൽ യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി സ്വദേശി തെക്കേ കൊല്ലങ്കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെ(27) തിരെയാണ് കേസെടുത്തത്.
ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പണത്തിന് വേണ്ടി സ്ത്രീകളുടെ ചിത്രങള്‍ മോര്‍ഫ് ചെയ്തു പ്രതി അശ്ലീല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തെന്നാണ് പരാതി.