ചിദംബരം ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തും

news image
Oct 18, 2013, 12:10 pm IST payyolionline.in
ന്യൂഡല്‍ഹി: ധനമന്ത്രി പി ചിദംബരവും പൊതുമേഖലാ ബാങ്ക് തലവന്മാരുമായി 22 ന് കൂടിക്കാഴ്ച്ച നടത്തും. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി, കടമെടുക്കല്‍ , സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങളും കൂടാക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും. ഈ സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 1.76 ലക്ഷം കോടി രൂപയായി വര്‍ധിച്ചിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന ക്വാര്‍ട്ടറില്‍ ഇത് 1.55 ലക്ഷം കോടി രൂപയായിരുന്നു. രണ്ടാം ക്വാര്‍ട്ടറിലെ കണക്കുകളും ചര്‍ച്ചയാകും. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വാഹന, കണ്‍സ്യൂമര്‍ മേഖലയില്‍ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ കൂടുതല്‍ പണം അനുവദിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചിരുന്നു. എസ്ബിഐ ഉള്‍പ്പെടെയുള്ള പ്രമുഖ ബാങ്കുകള്‍ ഈ പലിശ കുറക്കുകയും ചെയ്തു. രാജ്യത്തെ പണപ്പെരുപ്പം വര്‍ധിച്ചത് 29 ന് പ്രഖ്യാപിക്കുന്ന രണ്ടാം നയഅവലോകന യോഗത്തില്‍ പലിശ കുറയ്ക്കാന്‍ സാധ്യത ഉണ്ടാകില്ലെന്ന വിദഗ്ദ്ധ അഭിപ്രായങ്ങളും ചര്‍ച്ചയാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe