ചൂട് ഉയരും, ജാഗ്രത വേണം; ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

news image
Feb 20, 2024, 9:12 am GMT+0000 payyolionline.in

തിരുനവന്തപുരം∙ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ താപനിലയെക്കാൾ 2 മുതൽ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. മാർച്ച് 31ന് അകം പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്കു 12 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 17 ലക്ഷം രൂപയും ചെലവഴിക്കാം. അതിനുശേഷം മേയ് 31വരെ യഥാക്രമം 12 ലക്ഷവും 17 ലക്ഷവും 22 ലക്ഷവും ചെലവഴിക്കാൻ അനുമതിയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe