ചെക്ക്യാട് റോഡിൽ വെള്ളം കയറി: തോണി ഇറക്കി കോൺഗ്രസ്‌ പ്രതിഷേധം

news image
Jun 20, 2021, 11:03 am IST

നാദാപുരം: ആഴകളോളമായി മഴ വെള്ളം റോഡിൽ പുഴപോലെ ഒഴുകുന്ന പാറക്കടവ് ചെക്ക്യാട് റോഡിൽ തോണി ഇറക്കി പ്രതിഷേധ സമരം. വർഷങ്ങളോളമായി തകർന്ന് കിടക്കുന്ന റോഡ് പുനർ നിർമ്മിക്കാത്തതിനാൽ യാത്ര ഏറെ ദുരിതത്തിലാണ്. മഴയിൽ വെള്ളം കയറി പുഴപോലെ ഒഴുകിയതോടെ പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

 

ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട സാഹചൃര്യത്തിലാണ് റോഡിന് നടുവിലൂടെ തോണിയിറക്കി പ്രതിഷേധിച്ചത്. യു ഡി എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ജില്ലാ കോൺഗ്രസ് സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്‌ഘാടനം ചെയ്തു. സലിം ചെക്ക്യാട് അധ്യക്ഷനായി. അഡ്വ. ഫായിസ്‌ ചെക്ക്യാട്, കെ കെ എച്ച് നിസാർ, വി കെ അസ്സൂട്ടി, കെ കെ റാഷിദ്, എ കെ അശ്രഫ്, വി വി ഇസ്മായിൽ, മുഹമ്മദ് കൊയ്‌ലോത്ത്, പി എം അബ്‌ദു, എം സൗദ്, ടി കെ അബ്‌ദുറഹ്മാൻ, കരുവാൻ അബ്‌ദുല്ല, നെല്ലൂർ മൊയ്‌ദു, തൈക്കണ്ടി അബ്‌ദുല്ല എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe