ചെരണ്ടത്തൂര്‍ ജലനിധി പദ്ധതിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധ ജ്വാല

news image
Oct 16, 2013, 9:01 am IST payyolionline.in

 മണിയൂര്‍: ചെരണ്ടത്തൂര്‍ ജലനിധി പദ്ധതിക്ക് എതിരെ പ്രതിഷേധം വ്യാപകമാവുന്നു. മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂര്‍ പാറയില്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ജലനിധി  പദ്ധതിക്ക് എതിരെയാണ് ജനരോഷം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതി നേതൃത്വത്തില്‍ ചെരണ്ടത്തൂര്‍ പുളക്കടവ് റോഡില്‍ പ്രതിഷേധ ജ്വാലസംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഇതില്‍ അണിചേര്‍ന്നു ചെരണ്ടത്തൂര്‍ ചിറയെ സംരക്ഷിക്കാന്‍ മരണം വരെ പോരാടുമെന്ന് സമരത്തില്‍ പങ്കെടുത്തവര്‍  പ്രതിജ്ഞയെടുത്തു. സാമൂഹ്യരാഷ്ട്രീയ സംസ്ക്കാരിക സംഘടന പ്രവര്‍ത്തകര്‍, കുടുംബശ്രീക്കാരും ജ്വാലയില്‍ കണ്ണികളായി. ജലനിധി പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിരോധ സമിതി രൂപീകരിച്ച് സമര രംഗത്തിറങ്ങിയത്. പദ്ധതിയുടെ സര്‍വ്വെ നടത്തല്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ നടത്തിയ  ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍വ്വെ തുടരാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ജനകീയ പ്രതിരോധ സമിതി. എന്നാല്‍ സര്‍വ്വെ 17 മുതല്‍ തുടരാനാണു പഞ്ചായത്ത് നീക്കം. ഇതിനെ തുടര്‍ന്നാണ് ജനകീയ പ്രതിരോധ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. ജ്വാല കോണ്‍ഗ്രസ്സ് നേതാവ് ബാലകൃഷ്ണന്‍ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. കെ.എം സുനീഷ് അധ്യക്ഷത വഹിച്ചു. അനീഷ്‌കുമാര്‍ മനത്താനത്ത്, രാജേഷ്‌ പാറമുള്ളതില്‍ എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe