ചെറുവണ്ണൂരില്‍ കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

news image
Jan 11, 2021, 9:02 am IST

പേരാമ്പ്ര :  ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിഞ്ചേരിക്കടവിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു.പെരിഞ്ചേരിതാഴ പി.ടി. മനോജി(46)നാണ് വെട്ടേറ്റത്.
ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വീടിന് സമീപം നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്.

തലയുടെ പിൻവശത്ത് വെട്ടേറ്റ അദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേപ്പയ്യൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സംഭവത്തിന് പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ചെറുവണ്ണൂർ പഞ്ചായത്തിൽ ഹർത്താലിന് യു.ഡി.എഫ്. ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പെരിഞ്ചേരിക്കടവുൾപ്പടെ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. സമാധാന അന്തരീക്ഷത്തിലേക്ക് മടങ്ങവെയാണ് വീണ്ടും അക്രമം ഉണ്ടായത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe