ചെറുവണ്ണൂരില്‍ ഹര്‍ത്താലിനിടെ സംഘർഷം; സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു

news image
Jan 12, 2021, 8:32 am IST

പേ​രാ​മ്പ്ര: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ യു.​ഡി.​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍ത്താ​ലി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷം. ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു.

ഹ​ര്‍ത്താ​ല്‍ ദി​ന​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ല്‍ ഏ​റെ നേ​രം ബ​ഹ​ള​ത്തി​നും സം​ഘ​ര്‍ഷാ​വ​സ്​​ഥ​ക്കും കാ​ര​ണ​മാ​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കാ​നും സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി തെ​ര​െ​ഞ്ഞ​ടു​പ്പ് ന​ട​ത്താ​നും യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ അ​നു​വ​ദി​ച്ചി​ല്ല.

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ല്‍ ത​ടി​ച്ചു കൂ​ടി​യ പ്ര​വ​ർ​ത്ത​ക​രെ മേ​പ്പ​യ്യൂ​ര്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ടി. ബാ​ബു​വി​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത് നീ​ക്കി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

വ​ര​ണാ​ധി​കാ​രി സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു.

എം.​കെ. സു​രേ​ന്ദ്ര​ന്‍, വി.​ബി. രാ​ജേ​ഷ്, സി.​പി. കു​ഞ്ഞ​മ്മ​ദ്, എം.​പി. ബി​നീ​ഷ്, ബാ​ലു​ശ്ശേ​രി കു​ഞ്ഞ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. ഞാ​യ​റാ​ഴ്ച വെ​ട്ടേ​റ്റ മ​നോ​ജി​‍െൻറ വീ​ട്ടി​ലെ​ത്തി വ​ട​ക​ര ഡി​വൈ.​എ​സ്.​പി പ്രി​ന്‍സ് അ​ബ്ര​ഹാം പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് എം.​കെ. രാ​ഘ​വ​ന്‍, വ​ട​ക​ര എം.​പി കെ. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വീ​ട് സ​ന്ദ​ര്‍ശി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe