ചേമഞ്ചേരി: പഞ്ചായത്തില്‍ ഐഇസി ഡി റിസോഴ്സ് സെന്റര്‍ തുറന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിയോതെറപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കും. ആവശ്യമായ ഫണ്ട് പഞ്ചായത്ത് നല്‍കുമെന്ന് സെന്റര്‍ ഉദ്ഘാടനം ചെയ്ത പ്രസിഡണ്ട് അനിത മതിലിച്ചേരി പറഞ്ഞു. ഇന്ദിരാ വികാസ് അധ്യക്ഷത വഹിച്ചു. ബി പി ഒ കെ. പ്രേമചന്ദ്രന്,ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.പി മുഹമ്മദ്, കെ.കെ ആണ്ടിക്കുട്ടി,ടി.സി സുനിത, കെ അബ്ദുല്ലക്കോയ, കെ.പത്മനാഭന് ,എം.കെ പ്രശോഭ്, കെ.ബാബുരാജ്, വി.കെ.സി ജയപ്രകാശ്,റഷീദ് വെങ്ങളം, കെ.സ്മിത,കെ നെഫിത എന്നിവര്‍ പ്രസംഗിച്ചു.
ചേമഞ്ചേരി പഞ്ചായത്ത് ഐ ഇ ഡി സി റിസോഴ്സ് സെന്റര്‍ പഞ്ചായത്ത് പ്രസിഡണ്ട് അനിത മതിലിച്ചേരി ഉദ്ഘാടനം ചെയ്യുന്നു