മലപ്പുറം : ചോദ്യത്തിന് മറുപടി പറയണമെങ്കിൽ പ്രധാനമന്ത്രി രണ്ടാമതൊന്ന് ജനിക്കണമെന്ന് സിപിഎം നേതാവ് എം സ്വരാജ്. കഴിഞ്ഞ ദിവസം ഒരു പ്രത്യേക പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നു. ചെറുപ്പക്കാരെ വിളിച്ചു കൂട്ടുന്നു. അവരുമായി സംവദിക്കുന്നു. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു എന്ന് പ്രഖ്യാപിക്കുന്നു. മാധ്യമങ്ങളാകെ കൊട്ടിഘോഷിച്ചു. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യമായിട്ടും അതിനെ പോലും അഭിമുഖീകരിച്ചില്ലെന്നും സ്വരാജ് പരിഹസിച്ചു.
പ്രധാനമന്ത്രി ഏകപക്ഷീയമായ പ്രസംഗം നടത്തി മടങ്ങുകയാണ് ഉണ്ടായതെന്നും സ്വരാജ് വ്യക്തമാക്കി. അയോഗ്യനാക്കപ്പെട്ടതിന് ശേഷവും അതിന് മുൻപും രാഹുൽ ഗാന്ധിക്ക് ഒരു വ്യത്യാസവുമില്ലെന്നും ചായ കടകളിൽ കയറാനാണ് രാഹുൽ വയനാട്ടിലെത്തുന്നതെന്നും സ്വരാജ് പരിഹസിച്ചു.