ചോമ്പാല്‍: രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനത്തിന്റെ കാല്‍നാട്ട് കര്‍മ്മം സിനിമതാരം ജഗദീഷ് നിര്‍വഹിച്ചു. നാടിന് ശാപമാവുന്ന ലഹരിവസ്തുക്കളഉടെ ഉപഭോഗത്തിന് എതിരെ കൊടിയുടെ നിറം, മതം എന്നിവ നോക്കാതെ എല്ലാവരും എതിര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മുക്ത സമൂഹത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് തന്നെ കാണാന്‍ എത്തിയ ആയിരങ്ങളോട് ആവിശ്യപ്പെട്ടു. ജഗദീഷിനെ കാണാന്‍ എത്തിയ ആരാധകരുടെ സ്നേഹവായ്പില്‍ നിന്നും ഏറെ പണിപ്പെട്ടാണ് സംഘാടകരും പോലീസും ചേര്‍ന്ന് സ്റ്റേഡിയത്തിലെ വേദിയില്‍ എത്തിച്ചത്. പ്രസംഗത്തിനിടയില്‍ പാട്ട് പാടിയതോടെ ജനം ഇളകി മറിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷാഉമ്മര് അധ്യക്ഷത വഹിച്ചു. സി.എച്ച് യമുനറാണി, കോട്ടയില്‍ രാധാകൃഷ്ണന്, വി.പി ജയന്, വി.കെ അനില്‍ കുമാര്‍, പ്രദീപ് ചോമ്പാല, എ.ടി ശ്രീധരന്, വി.പി പ്രകാശന്, ഹാരിസ് മുക്കാളി, കെ.ടി രവീന്ദ്രന്, പി.എം അശോകന്, സാലിം അഴിയൂര്‍, സിറാജ് മുക്കാളി, വിനോദ് വിന്‍സെന്റ്, കോട്ടായി ബാലന് എന്നിവര്‍ സംസാരിച്ചു. പി.കെ കോയ സ്വാഗതവും, സുജിത്ത് ശൈലി നന്ദിയും പറഞ്ഞു.
ചോമ്പാല്‍ അഖിലേന്ത്യാ പ്രദര്‍ശനം: കാല്‍നാട്ട് കര്‍മ്മം നടത്തി
Nov 25, 2013, 10:24 am IST
payyolionline.in