വടകര : ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ 94-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ പി കെ. കോയയുടെ യാത്രയയപ്പ് സമ്മേളനവും കെ .മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു മുൻകാല അദ്ധ്യാപകരെയും, പാചക സേവന രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കുന്ന കെ.പി.കാർത്യായനിയമ്മയെയും ചോമ്പാല എ ഇ ഒ .എം.ആർ വിജയൻ ആദരിച്ചു.


ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ 94-ാം വാർഷികാഘോഷം കെ .മുരളീധരൻ എം.പി ഉദ്ഘാടനം ചെയുന്നു
പ്രധാനാധ്യാപിക വി.കെ അബിഷ റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, പ്രമോദ് മാട്ടാണ്ടി, ടി.ജി.നാസർ , കെ.പി.ചെറിയ കോയ തങ്ങൾ, കെ.പി.ഗോവിന്ദൻ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കാസിം നെല്ലോളി, ശ്രീധരൻ കൈപ്പാട്ടിൽ, കെ.പി.രവീന്ദ്രൻ, വി.പി പ്രകാശൻ, ടി.സി, രാമചന്ദ്രൻ, നസീർ വീരോളി, പി നഹാസ് തുടങ്ങിയവർ സംസാരിച്ചു.