ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഫുട്ബോൾ ടൂർണമെൻറ് തുടങ്ങി

news image
Feb 23, 2021, 7:42 am IST

അഴിയൂർ :  സ്റ്റേഡിയം ബ്രദേഴ്സ്  കുഞ്ഞിപ്പള്ളി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെൻറ് ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ലെജൻഡ് കുഞ്ഞിപ്പള്ളി ഏകപക്ഷീയമായ ഒരു ഗോളിന് ചോമ്പാൽ രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ഒരാഴ്ചക്കാലമായി നീണ്ടു നിൽക്കുന്ന ഫുട്ബോൾ ടൂർണമെൻറ് ദേശീയ വനിതാ ഫുട്ബോൾ താരം തുളസി എസ് വർമ്മ ഉദ്ഘാടനം ചെയ്തു.

കളിക്കാരെ സംസ്ഥാന  വനിതാ ഫുട്ബോൾ താരങ്ങളായ വിസ്മയ രാജ്, അശ്വതി എസ് വർമ്മ എന്നിവർ പരിചയപ്പെട്ടു. ക്ലബ് പ്രസിഡൻ്റ്  കെ വിനീത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കവിത  അനിൽകുമാർ , കെ കെ ജയചന്ദ്രൻ , എം പ്രമോദ് , ഫുട്ബോൾ കോച്ച് വി സുരേന്ദ്രൻ, താലൂക്ക്  വികസന  സമിതി  അംഗം പ്രദീപ് ചോമ്പാല ,എ വി സനൽ  എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe