ജനകീയ വിഷയങ്ങളിൽ ദേശീയതലത്തിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സിപിഎം

news image
Apr 30, 2023, 11:42 am GMT+0000 payyolionline.in

ദില്ലി : ജനകീയ വിഷയങ്ങളില്‍ ദേശീയതലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാൻ ഒരുങ്ങി സിപിഎം. ഇടത് പാര്‍ട്ടികളും മറ്റ് മതേതര പാര്‍ട്ടികളുമായി ചേർന്ന് ദേശീയ പ്രധാന്യമുള്ള വിഷയങ്ങളില്‍ സമരം സംഘടിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. ജമ്മുകശ്മീരില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനം.

തെരഞ്ഞെടുപ്പ് നടത്താത്തത് ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ്. ഇത് ഭരണഘടന ലംഘനവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണെന്നും കേന്ദ്രകമ്മിറ്റി വിമർശിച്ചു. അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്‍ നേതാവായ വിക്രം സിങിനെ കേന്ദ്ര കമ്മിറ്റിയിൽ ഉള്‍പ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe