പയ്യോളി : ജനപക്ഷ രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ട് വരാൻ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. നാടിന്റെ ആശ്രയ കേന്ദ്രമായി എസ് ഡി പി ഐ ഓഫീസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി മണ്ഡലം പ്രവർത്തക കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ വി പി ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു
അഭിവാദ്യ മർപ്പിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി ജെസിയ ഷെമീർ , നൂറുദ്ധീൻ പയ്യോളി ,ഫൈസൽ എന്നിവർ സംസാരിച്ചു. സകരിയ എം കെ സ്വാഗതവും കബീർ പയ്യോളി നന്ദിയും പറഞ്ഞു