ജനശ്രീ മേപ്പയൂര്‍ മണ്ഡലം സഭ ടിഷ്യു വാഴക്കന്ന് വിതരണം ചെയ്തു

news image
Nov 4, 2013, 1:21 pm IST payyolionline.in

മേപ്പയൂര്‍ : ജനശ്രീ മേപ്പയൂര്‍ മണ്ഡലം സഭ ടിഷ്യു വാഴക്കന്ന് വിതരണം ചെയ്തു. 31 സംഘങ്ങള്‍ക്കായി 20 വീതം വാഴക്കന്നാണ് വിതരണം ചെയ്തത്. മണ്ഡലം ചെയര്‍മാന്‍ കെ.വി ദിവാകരന്‍ മാസ്റ്റര്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു.എന്‍ മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക്‌ കെ.ആര്‍.പി സി.എം ബാബു, അന്തേരി ഗോപാലകൃഷ്ണന്‍, യുവശ്രീ മണ്ഡലം കോഡിനേറ്റര്‍ ജെ.എസ് ഹേമന്ത്, എടയിലാട്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ടി.സി ശ്രീധരന്‍ സ്വാഗതം പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe