ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

news image
May 4, 2023, 12:37 am GMT+0000 payyolionline.in

ദില്ലി: ബ്രിജ് ഭൂഷനെതിരെ ​ഗുസ്തിതാരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ സംഘർഷം. പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്.

പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ താരങ്ങൾ ആരോപിച്ചിരുന്നു. ഗുസ്തി താരങ്ങൾക്ക്  കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയിരുന്നു. ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്തുനിന്നും ആളുകൾക്ക് പ്രവേശനമില്ല. ആം ആദ്മി പാർട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ ​ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസ് മർദ്ദിച്ചെന്നാണ് ​ഗുസ്തിതാരങ്ങൾ പറയുന്നത്. ജനങ്ങളുടെ പിന്തുണ വേണം എന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. രാജ്യം ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കണമെന്നും അവർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe