ജലാശയ അപകടങ്ങളെ ചെറുക്കാന്‍ കൊയിലാണ്ടിയില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു

news image
Feb 21, 2021, 6:34 pm IST

കൊയിലാണ്ടി:   കൊയിലാണ്ടി ഫയർ  ആന്‍റ് റെസ്ക്യൂ സ്റ്റേഷനും സിവിൽ ഡിഫെൻസ് യൂണിറ്റും ചേർന്ന് മോക് ഡ്രില്‍ സംഘടിപ്പിച്ചു.  ജലരക്ഷാ പദ്ധതി, ജലാശയപകടങ്ങൾ ഇല്ലാത്ത സുരക്ഷിത കേരളം എന്ന ആശയവുമായാണ്  മോക് ഡ്രില്‍ സംഘടിപ്പിച്ചത്.

വർഷത്തിൽ ധാരാളം ആളുകൾ ജലാശയ അപകടങ്ങളിൽ മരണപ്പെടുന്നു. ഇത്തരം സ്ഥലങ്ങളിൽ ബോർഡുകൾ, ജലരക്ഷാ ഉപകരണങ്ങൾ എന്നിവ സ്‌ഥാപിച്ചു അപകടങ്ങൾ കുറക്കാൻ വേണ്ടിയാണു ഇത്തരത്തില്‍  മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്

സ്റ്റേഷൻ ഓഫീസർ സി. പി ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സതീശൻ, കെ. ടി. രാജീവൻ , ഷിജിത്തു, ബിജേഷ് തുടങ്ങിയവരും സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ കെഎം ബിജു, മമ്മദ് കോയ എന്നിവരും വിയ്യൂർ വില്ലേജ് ഓഫീസർ അനിൽ ചുക്കോത്ത് എന്നിവർ പങ്കെടുത്തു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe