തിരുവനന്തപുരം: നിരവധി നടന്മാര്ക്കെതിരെ പീഡന പരാതി നല്കിയ നടി ജാഫര്‍ ഇടുക്കിയ്ക്കെതിരെ പരാതിയുമായി രംഗത്ത്.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറഞ്ഞു.ഓണ്‍ലൈനായി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി പരാതി നല്കി .നടന് ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്മാര്ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ നടി പരാതി നല്‍കിയത് ഇന്നാണ്.ജാഫര്‍ ഇടുക്കി റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ജാഫര്‍ ഇടുക്കിയ്ക്കെതിരെ പീഡന പരാതിയുമായി യുവതി
Sep 30, 2024, 12:09 pm GMT+0000
payyolionline.in
സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീംകോടതിക്ക് ബാധ്യതയെന്ന് മന്ത്രി ബിന്ദു, പ്രതി ..
അന്വേഷണ സംഘത്തിന് മുന്നിലേക്ക് സിദ്ദിഖ്; ഹാജരാകുന്നത് തിരുവനന്തപുരത്ത്,പകർപ്പ ..