‘ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബാലഗോപാല്‍

news image
Sep 18, 2021, 11:50 am IST

തിരുവനന്തപുരം: ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

 

ജിഎസ്‍ടി കൗൺസിലിൽ കേരളം നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe