ജില്ലയില്‍ മുഖാവരണത്തിന് തോന്നിയ വില

news image
May 11, 2021, 3:10 pm IST

കോ​ഴി​ക്കോ​ട്​:  കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയിൽ മുഖാവരണത്തിന് വിപണിയിൽ തോന്നിയ വില. മാസ്ക് അവശ്യവസ്തുവായതിനാൽ പറയുന്ന വില നൽകി വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ.

ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​െ​ട മാ​സ്​​ക്കി​ന്​ തോ​ന്നി​യ വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ര​ണ്ടു മാ​സ്ക്​​ ധ​രി​ച്ചേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്ന​ നി​ർ​ദേ​ശം വ​ന്ന​തോ​െ​ട സ​ർ​ജി​ക്ക​ൽ മാ​സ്​​ക്കു​ക​ൾ​ക്ക​ട​ക്കം​ പ​ല​യി​ട​ത്തും വി​ല കൂ​ട്ടി. സാ​ധാ തു​ണി മാ​സ്​​ക്കു​ക​ളു​െ​ട വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സാ​ധ​നം കി​ട്ടാ​നി​ല്ല, മി​ക​ച്ച തു​ണി​യാ​ണ്​ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​ര​ത്തി​യാ​ണ്​ വി​ല കൂ​ട്ടി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തേ നൂ​റു​ രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന എ​ൻ 95 മാ​സ്​​ക്കി​ന്​ 120 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ്​ പ​ല​യി​ട​ത്തും ഇ​പ്പോ​ൾ വി​ല ഈ​ടാ​ക്കു​ന്ന​ത്.

സ​ർ​ജി​ക്ക​ൽ മാ​സ്​​ക്കു​ക​ൾ നേ​ര​ത്തേ 10രൂ​പ​ക്ക്​ മൂ​ന്നെ​ണ്ണ​മെ​ന്ന തോ​തി​ൽ​വ​രെ വി​റ്റി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഒ​ന്നി​ന്​ ഏ​ഴു​ മു​ത​ൽ പ​ത്തു രൂ​പ​വ​രെ​യാ​ണ്​ വി​ല. ഇ​ര​ട്ട മാ​സ്​​ക്​​ ധ​രി​ക്ക​ണ​െ​മ​ന്ന​തി​നാ​ൽ സ​ർ​ജി​ക്ക​ൽ മാ​സ്​​ക്കി​നി​പ്പോ​ൾ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

കൂ​ടൂ​ത​ൽ എ​ണ്ണം വാ​ങ്ങു​േ​മ്പാ​ഴും വി​ല​യി​ൽ കു​റ​വു​വ​രു​ത്തു​ന്നി​ല്ലെ​ന്നാ​ണ്​ ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. ചി​ല മെ​ഡി​ക്ക​ൽ ഷോ​പ്പു​കാ​രു​ൾ​പ്പെ​െ​ട വി​ല​കൂ​ട്ടി വി​ൽ​ക്കു​ന്നു​ണ്ട്. ര​ണ്ടു രൂ​പ വ​രെ ഹോ​ൾ​സെ​യി​ൽ വി​ല​യു​ള്ള മാ​സ്​​ക്കു​ക​ൾ​ വി​ല കൂ​ട്ടി വി​ൽ​ക്കു​ന്നു​ എ​ന്നാ​ണ്​ പ​രാ​തി.

തു​ണി മാ​സ്​​ക്കു​ക​ൾ​ക്ക്​ നേ​ര​ത്തേ പ​ത്തു​ രൂ​പ മു​ത​ൽ 30 രൂ​പ​വ​രെ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ ഇ​പ്പോ​ൾ താ​ര​ത​മ്യേ​ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​ തു​ണി​യു​ടെ മാ​സ്​​ക്ക​ു​ക​ൾ​ക്കു​വ​രെ 50 രൂ​പ വ​രെ​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്.

പ​ൾ​സ്​ ഓ​ക്​​സീ​മീ​റ്റ​റു​ൾ​പ്പെ​ടെ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നു​പി​ന്നാ​ലെ​യാ​ണ്​ മാ​സ്​​ക്കു​ക​ളു​ടെ​യും വി​ല കാ​ര്യ​മാ​യി വ​ർ​ധി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe