ജില്ലയില്‍ വാഹനപരിശോധന കര്‍ശനമാക്കി : 14.45 ലക്ഷം രൂപ പിഴ ഈടാക്കി

news image
Jan 23, 2021, 8:50 am IST

കോഴിക്കോട് : ദേശീയ റോഡുസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി റോഡപകടങ്ങൾ കുറയ്ക്കുന്നതിന് നഗരത്തിൽ അഞ്ചിടങ്ങളിൽ മോട്ടോർ വാഹനവകുപ്പും ട്രാഫിക് പോലീസും ചേർന്ന് വാഹന പരിശോധന നടത്തി. 87 വാഹനങ്ങളുടെ പേരിൽ നടപടി സ്വീകരിച്ചു. 14,45,000 രൂപ പിഴ ഈടാക്കി.

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. സി.വി.എം. ഷെരീഫ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സബീർ മുഹമ്മദ്, അനൂപ് മോഹൻ, വിനോദ് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe