ജില്ലയിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യത: ജാഗ്രത പാലിക്കണം

news image
Oct 17, 2021, 8:46 am IST

കോഴിക്കോട്‌: ജില്ലയിൽ  ഞായർ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി   ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഓലമേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ  അറിയിക്കണം.
പത്രം, പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലിനിർത്തി  സുരക്ഷിത  ഇടങ്ങളിലേക്ക് മാറണം.

 

ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാക്കി. ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂമിൽ പൊലിസ്, ഫയർഫോഴ്സ്, ഇറിഗേഷൻ വകുപ്പ്  എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.  അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ എന്നിവ തകരാറിലായാൽ പുനഃസ്ഥാപിക്കാനായി പ്രത്യേക ടീമിനെ സജ്ജമാക്കാൻ  ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്ടർ   നിർദേശംനൽകി. റോഡിലെ തടസ്സം നീക്കാൻ  ആവശ്യമായ ജോലിക്കാരുടെ ടീമിനെ തയ്യാറാക്കിനിർത്താൻ  പൊതുമരാമത്ത് വകുപ്പ്, എക്സിക്യൂട്ടീവ് എൻജിനിയർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് നിർദേശംനൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe