ജില്ലയിൽ നവജാത ശിശുക്കൾക്കായി മുലപ്പാൽ ബാങ്ക് വരുന്നു

news image
Jan 23, 2021, 9:20 am IST

കോഴിക്കോട്: നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുലപ്പാൽ ബാങ്കും. പ്രസവസമയത്ത് മുലപ്പാൽ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം നവജാതശിശുക്കളുടെ കൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണൽ ന്യൂബോൺ ക്രിട്ടിക്കൽ കെയർ യൂണിറ്റും സജ്ജമാക്കും.

ഇരു പദ്ധതികൾക്കും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ അംഗീകാരം ലഭിച്ചു. നിർമാണം ഉടൻ ആരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുലപ്പാൽ ബാങ്ക് യാഥാർഥ്യമാക്കാനാകും എന്ന് എൻഎച്ച്‌എം ജില്ലാ കോ ഓർഡിനേറ്റർ ഡോ. നവീൻ പറഞ്ഞു. ഗവ. മെഡിക്കൽ കോളേജിലെ ഐഎംസിഎച്ചിൽ ന്യൂബോൺ വിഭാഗത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ്‌ ബാങ്ക്‌ ഒരുക്കുക.

മുലപ്പാൽ ബാങ്കിനായി 38 ലക്ഷവും ന്യൂബോൺ ക്രിട്ടിക്കൽ കെയർ യൂണിറ്റിനായി 77 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ, ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ എൻഎച്ച്എമ്മിന്റെ നിയോ ക്രാഡിൽ പദ്ധതി വഴി എല്ലാ ആശുപത്രികളിലെയും എൻഐസിയുവിന്റെ അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe