വടകര : ജില്ലാ കരാട്ടെ അസോസിയേഷന് സംഘടിപ്പിച്ച പതിനാറാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് വടകര ടൌണ്‍ ഹാളില്‍ തുടങ്ങി. പത്ത് ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 41 പോയിന്റുമായി അലന് തിലക് വടകരയാണ് മുന്നില്‍. ജെ.എസ്.കെ.എ നടുവണ്ണൂര്‍ 18 , ഭാരത് ഷിട്ടോറിയ 16 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്താണ്.
നേരത്തേ നടന്ന ചാമ്പ്യന്‍ ഷിപ്പ് അസോസിയേഷന് സംസ്ഥാന സമിതി അംഗം പി.കെ.വിജയന് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ പ്രദീപ് ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. പി.സുനില്‍കുമാര്‍, കെ.രതീഷ് കുമാര്‍, റോയിമോന്, ടി.മുഹമ്മദ് അഷറഫ് എന്നിവര്‍ സംസാരിച്ചു. ചാമ്പ്യന്‍ ഷിപ്പ് ഞായറാഴ്ച സമാപിക്കും.