ജില്ലാ പട്ടിക വിഭാഗസമാജം കൊയിലാണ്ടിയിൽ മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു

news image
Jun 18, 2024, 1:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: സമൂഹത്തിൽ നിന്നും ബഹിഷക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി തൻ്റെ ജീവിതം തന്നെ സമർപ്പിക്കപ്പെട്ട മഹാനായ അയ്യങ്കാളിയുടെ 83-ാം അനുസ്മരണ ദിനം കൊയിലാണ്ടിയിൽ കേരള പട്ടിക വിഭാഗസമാജം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ചു.


അനുസ്മരണ പരിപാടി കേരളപട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡൻറ്റ്  എം -എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി  ടി.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.എം ബി. നടേരി,  പി.എം. വിജയൻ ,  കെ.സരോജിനി, ബാലകൃഷ്ണൻ കോട്ടൂർ, ശശി ഉള്ളിയേരി, വി.എം. നാരായണൻ, മീനി പ്രവീൺ,  എ.വി. ബാബുരാജ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe