കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം സെപ്റ്റംബർ 26, 27ന് കൊയിലാണ്ടിയില്‍

news image
Sep 24, 2022, 10:59 am GMT+0000 payyolionline.in

കൊയിലാണ്ടി : കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ 65 മത് സമ്മേളനം സെപ്റ്റംബർ 26,27 കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കും. കേരളത്തിലെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന നഴ്സുമാരുടെ സമര ഐക്യ പ്രസ്ഥാനമാണ് കെ ജി എന്‍ എ  കേരള ഗവ നഴ്സസ് അസോസിയേഷൻ . 1957 ൽ രൂപീകൃതമായ സംഘടന ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇ എസ് ഐ , ഹോമിയോ മേഖലകളിൽ തൊഴിലെടുക്കുന്ന 95% നഴ്സുമാരും ഉൾക്കൊള്ളുന്ന സംഘടനയാണ്.

 

ആറര പതിറ്റാണ്ട് കൊണ്ട് നഴ്സിങ് മേഖലയിലെ കാതലായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ സംഘടനയ്ക്ക് സാധിച്ചു. വൈവാഹിക ജീവതം പോലും നിഷേധിക്കപ്പെട്ടിരുന്ന വിഭാഗത്തിന് ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയത് സംഘടനയുടെ വിവധ കാലങ്ങളിലെ ഇടപെടലുകളും സമരങ്ങളും ആണ്. നഴ്സ് എന്ന പേരിനു മാറ്റം വരുത്തി പുനർ നാമകരണം യാഥാർത്ഥ്യം ആക്കിയത് കേരള ഗവ നഴ്സസ് അസോസിയേഷൻ്റ് ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ്.

 

സംഘടനയുടെ 65 മത് സംസ്ഥാന സമ്മേളനം 2022 നവംബർ 13,14,15 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുകയാണ്. ഇതിനു മുന്നോടിയായുള്ള
കോഴിക്കോട് ജില്ലാ സമ്മേളനം ആണ് 26, 26 തീയതികളിൽ കൊയിലാണ്ടി വെച്ചു നടകുന്നത്. സമ്മേളനത്തിൽ ജില്ലയിലെ 7 ഏരിയകളിൽ നിന്നും 300 പ്രതിനിധികൾ പങ്കെടുക്കും. 26 ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന കൗൺസിൽ സമ്മേളനം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ്  ഷീന കെപി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന യാത്രയയപ്പ് യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസപ്രസിഡൻ്റ്  കെ.കെ ലതിക ഉദ്ഘാടനം ചെയ്യും. സംഘടനയുടെ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ച ശേഷം ചർച്ച നടക്കും.

 

27 ന് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡൻ്റ് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാവും . സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ  കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്  സി ടി നുസൈബ ഉദ്ഘാടനം ചെയ്യും.

4 മണിക്ക് ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ നൂറു കണക്കിന് ശുഭ്ര വസ്ത്ര ധാരികളായ നഴ്സുമാർ അണിനിരക്കും. ബസ്സ് സ്റ്റാൻഡിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റും എംഎൽഎ യുമായ  ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  ലിൻ്റോ ജോസഫ് എംഎൽഎ,  കെ.കെ ലതിക എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം വൈസ് ചെയർമാൻ സി. അശ്വിനി ദേവ്, ജന. കൺവീനർ അനൂപ്. എൻ. വി, ജില്ല സെക്രട്ടറി ബിന്ദു. എ, പ്രസിഡന്റ്‌ സ്മിത. വി. പി, ട്രഷറർ റെജിന. പി, ഏരിയ സെക്രട്ടറി അമൽഗീത്. എം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe