യാത്രാദുരിതം: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് രാഷ്ട്രീയ യുവജനതാദൾ മാർച്ച്

news image
Nov 3, 2023, 7:39 am GMT+0000 payyolionline.in

കൊയിലാണ്ടി: മലബാർ മേഖലയോട് റെയിൽവെ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ രാഷ്ട്രീയ യുവജനതാദൾ റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരുടെ ദുരിതങ്ങൾ പരിഹരിക്കണമെന്നും സമയം പുനക്രമീകരിക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി രാഗേഷ് കരിയാത്തൻകാവ് പറഞ്ഞു.


അർജുൻ മഠത്തിൽ അധ്യക്ഷം വഹിച്ച സമര പരിപാടിയിൽ.നിബിൻകാന്ത്.മുണ്ടകളത്തിൽ. രജിലാൽ മാണിക്കോത്ത്, പ്രജീഷ് നല്ലോളി,ടി.പി നരേഷ് ,കെ.കെ നിഷിദ  , രജീഷ്‌മാണിക്കോത്ത്,കെ ടി രാധാകൃഷ്ണൻ  എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് വിനോദൻ ഊരള്ളൂർ , സി.എം സുനിൽ, എം.ടി അഭിജിത്, പ്രജീഷ് കാരക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe