ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ, സി ഐ മുജീബ്റഹ്മാൻ, ഡബ്യൂ ഡി എല്‍ ദിവ്യ, എംപിടിഎ പ്രസിഡണ്ട് ജിസ്ന ജമാൽ, സി പി ഒ സനിൽകുമാർ, എ സി പി ഒ നിഷ ടീച്ചർ, മുഹമ്മദ് മാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്യാമ്പിന്റെ ഒന്നാം ദിവസത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയപ്രസാദ് സി കെ .കേഡറ്റുകൾക്ക് ക്ലാസ്സ് എടുത്തു. എന്‍ എസ് എസ് ക്ലസ്റ്റർ കോഡിനേറ്ററും സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവുമായ കെ ഷാജി നടത്തിയ ക്ലാസ്സും ശ്രദ്ധേയമായി.
രണ്ടാം ദിവസം ഡി ഐ ഡബ്യൂ ഡി എല്‍ മാരുടെ നേതൃത്വത്തിൽ റോഡ് വാക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. തുടർന്ന്റിട്ടയേർഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി സുരേഷ് “കാടക വിശേഷങ്ങൾ” എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനു ശേഷം നടനും സിനിമ ആർട്ടിസ്റ്റുമായ പ്രദീപ് മുദ്ര കുട്ടികളുമായി സംവദിച്ചു. 4:30ന് മജീഷ് കാരയാട് നയിച്ച കലാവിരുന്നോടുകൂടി ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ദേശീയഗാനത്തോടെ അവസാനിച്ചു.
“ജി എച്ച് എസ് വൻമുഖം എസ്പിസിയിലെ ഓണം ക്യാമ്പ് വിവിധ പരിപാടികളോടെ സമാപിച്ചു”
Sep 22, 2024, 9:38 am GMT+0000
payyolionline.in
“കൈത്തറിയുടെ മഹോത്സവം: സർഗാടെക്സ് 2024” ശ്രീജ സുബോധ് – കേരള ..
താപനില കുറയും; ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് പരിസമാപ്തി