ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കും

news image
Jan 15, 2021, 12:40 pm IST

തിരുവനന്തപുരം: ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.   മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക ബില്ലുകള്‍ തയ്യാറാക്കുന്ന മുറയ്ക്ക് മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും. മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ വകയിരുത്തും.

മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ് ഉണ്ടാവുമെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe