ഭാരതീയ പ്രകൃതി കൃഷി പദ്ധതി: അഴിയൂരില്‍ ജൈവവളം വിതരണം ചെയ്തു

news image
Nov 27, 2021, 9:44 am IST payyolionline.in

വടകര : കർഷക കൂട്ടായ്മ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം നിർമ്മിച്ച അഴിയൂർ ഗ്രാമ പഞ്ചായത്ത് ജൈവ വള  വിതരണ ഉദ്ഘാടനം  കെ  കെ രമ എം എൽ എ  നടത്തി. അമിതമായ രാസവള കീടനാശിനി പ്രയോഗത്തിലൂടെ മരിച്ചു കൊണ്ടിരിക്കുന്ന മണ്ണിനെ ജീവസ്സുറ്റതാക്കിതീർത്ത് പരമ്പരാഗതമായ കൃഷിരീതികളെ സംരക്ഷിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

 

 

 

പഞ്ചായതത്  പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. രമ്യ കരോടി, തോട്ടത്തിൽ ശശിധരൻ, വി കെ സിന്ധു, പി കെ ബാലകൃഷ്ണൻ,  പി ബാബുരാജ് , പ്രദീപ് ചോമ്പാല , ഹാരിസ്  മുക്കാളി , കെ എ  സുരേന്ദ്രൻ, കെ  പി രവീന്ദ്രൻ , അനുഷ ആനന്ദ സദനം ,എം ഭാസ്‌കരൻ,പ്രകാശൻ പാറേമ്മൽ , ഇ ടി കെ പ്രഭാകരൻ റീന രയരോത്ത്    തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe