ജോലിയിൽ 50 ശതമാനം സംവരണം; നിർധനർക്ക് പ്രതിവർഷം ഒരുലക്ഷം രൂപ -സ്ത്രീ വോട്ടർമാർക്ക് കോൺഗ്രസിന്റെ ഉറപ്പ്

news image
Mar 13, 2024, 10:09 am GMT+0000 payyolionline.in

ന്യൂഡൽഹി: സ്ത്രീ വോട്ടർമാർക്ക് വമ്പൻ​ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കോൺഗ്രസ്. അധികാരത്തിൽ വന്നാൽനിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപയും സ്ത്രീകൾക്ക് ജോലിയിൽ 50 ശതമാനം സംവരണവും നൽകുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.

മഹിള ന്യായ് ഗാരന്റിയെന്ന പേരിലാണ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ വെച്ച് പദ്ധതി പ്രഖ്യാപിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയിലാണിപ്പോൾ രാഹുൽ. ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കുമുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കുമെന്നും പ്രഖ്യാപനമുണ്ട്.

സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും അവരുടെ കേസുകളില്‍ പോരാടാനും ഒരു നോഡല്‍ ഓഫിസറെ നിയമിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും വനിതകള്‍ക്കായി സാവിത്രിഭായ് ഫുലെ ഹോസ്റ്റലുകള്‍ നിര്‍മിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ തലത്തിലുള്ള തൊഴിലുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാ​ർഗെ സന്ദേശത്തിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe