‘ഞങ്ങളും കൃഷിയിലേക്ക്’; കൈപ്പാട് ഭൂമിയിൽ കൃഷിയിറക്കി

news image
May 13, 2022, 4:10 pm IST payyolionline.in
കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി കൃഷിഭവന്റെയും കൈപ്പാട് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി യുടെയും (കെ എ ഡി എസ്) ആഭിമുഖ്യത്തിൽ കുറുവങ്ങാട് പാടശേഖരത്തിനു കീഴിൽ വരുന്ന കൈപ്പാട് ഭൂമിയിൽ  പരിശീലന പരിപാടി നടത്തി വിവിധ പഞ്ചായത്തുകളിലെ കർഷകർ പരിശീലന  പരിപാടിയിൽ പങ്കെടുത്തു.
കെ എ ഡി എസ് ( കൈപ്പാട് ഏരിയ ഡെവലപ്മെന്റ് ഏജൻസി ) പ്രോജക്ട് ഡയറക്ടർ ഡോ വനജ പരിശീലന പരിപാടിക്ക്  നേതൃത്വം നൽകി. മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി കർഷക പ്രതിനിധികൾ ഫീൽഡ് തല പരിശീലനം നൽകി. കുറുവങ്ങാട് കൈപ്പാട് കർഷകരുടെ കമ്മിറ്റി ഭാരവാഹികൾ, ഗംഗാധരൻ മാസ്റ്റർ  രാജീവൻ കൗൺസിലർ  ബിന്ദു മുൻ കൗൺസിലർ സുന്ദരൻ മാസ്റ്റർ , കൃഷി ഓഫീസർ ശുഭശ്രീ, വിദ്യ ബാബു, കൃഷി അസിസ്റ്റന്റ് ജിജിൻ അപർണ  വിവിധ കൃഷിഭവനുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുറുവങ്ങാട് പാടശേഖരത്തിനു കീഴിൽ വരുന്ന മൂന്ന് ഏക്കറോളം വരുന്ന തരിശുഭൂമിയിൽ ആണ് കൈപ്പാട് നെൽകൃഷി നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe