തിരുവനന്തപുരം: സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലയില്‍ പ്രത്യേക ശ്രദ്ധവേണം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഞായറാഴ്ചയോടെ തീവ്രമാകും. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറും. തുടർന്ന് ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്‍റെ സ്വാധീനത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേത്തുടർന്ന് ദീപാവലി അവധി ദിനങ്ങള്‍ മഴയില്‍ മുങ്ങാനാണ് സാധ്യത.