ടിപിആർ കുറയുന്നില്ല; കർശന നടപടികളുമായി പൊലീസ്

news image
Jul 25, 2021, 9:04 am IST

ഫറോക്ക്:  രാമനാട്ടുകര, ഫറോക്ക് നഗരസഭകള്‍, കടലുണ്ടി പഞ്ചായത്ത് പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പൊലീസും സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ സംഘവും പരിശോധന കര്‍ശനമാക്കി.
പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപങ്ങളുടെ നടത്തിപ്പുകാര്‍, ജീവനക്കാര്‍ എന്നിവര്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധന ഫലമോ വാക്‌സിനേഷന്‍ എടുത്തതിന്റെ രേഖകളോ ഹാജരാക്കണം. ഈ നിബന്ധനകള്‍ പാലിക്കുന്ന വ്യാപാര – വാണിജ്യ അനുബന്ധ സ്ഥാപനങ്ങള്‍ മാത്രമേ ഇനി മുതല്‍ തുറക്കാന്‍ പാടുള്ളൂ.

 

 

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഫറോക്ക്, രാമനാട്ടുകര നഗരസഭ, കടലുണ്ടി പഞ്ചായത്ത് പരിധിയില്‍ കോവിഡ് തോത് വര്‍ധിച്ചുവരികയാണ്. മൂന്നിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലായതിനാല്‍ ‘ഡി’ വിഭാഗത്തില്‍ തന്നെ തുടരുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe