ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് സ്കൂള്‍ ബസ്സിലിടിച്ച് 2 പേര്‍ക്ക് പരിക്ക്

news image
Oct 5, 2013, 10:36 am IST payyolionline.in

വടകര : ദേശീയപാതയില്‍ കണ്ണൂക്കരയില്‍  ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു നിര്‍ത്തിയിട്ട സ്കൂള്‍ ബസ്സിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. താമരശ്ശേരി സ്വദേശികളായ  രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. താമരശ്ശേരി സ്വദേശികളായ ലോറി ഡ്രൈവര്‍ പ്രതീഷ് (20), ക്ലീനര്‍ മൊഹിസിന്‍ (18) എന്നിവര്‍ക്കാണ് പരിക്ക്. താമരശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ ലോറിയാണ് വെള്ളിയാഴ്ച പുലര്‍ച്ച 5 മണിയോടെ  നിര്‍ത്തിയിട്ട അമൃത സ്കൂള്‍ ബസ്സിന്റെ മുന്‍ ഭാഗത്താണ് ഇടിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe