ടിസിഎസ് വിപണി മൂല്യം നാലു ലക്ഷം കോടി കടന്നു

news image
Oct 8, 2013, 11:36 am IST payyolionline.in
മുംബൈ:ടാറ്റ ഗ്രൂപ്പ് ഐടി സ്ഥാപനം ടിസിഎസിന്‍റെ വിപണി മൂല്യം വീണ്ടും നാലു ലക്ഷം കോടി രൂപ പിന്നിട്ടു. ഇപ്പോള്‍ ഈ നിലയിലുള്ള ഏക ഇന്ത്യന്‍ കമ്പനിയാണ് ടിസിഎസ്. നേരത്തേ, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ പട്ടികയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ റിലയന്‍സിന്‍റെ വിപണി മൂല്യം 2.72 ലക്ഷം കോടി.

ഇന്നലെ ടിസിഎസിന്‍റെ വിപണി മൂല്യം 4,07,894.64 കോടി രൂപയിലെത്തി. 2004ല്‍ ലിസ്റ്റ് ചെയ്ത ശേഷം ടിസിഎസിന്‍റെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമാണിത്.

കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് കമ്പനി ആദ്യമായി നാലു ലക്ഷം കോടിയില്‍ എത്തിയിരുന്നു. അന്നത്തെ വിപണിമൂല്യം 4,00,868.22 കോടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe