തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഇരുപത് വർഷം പഴക്കമുള്ള കേസ് ഫയലുകളാണ് സിബിഐക്ക് വീണ്ടും തുറക്കേണ്ടി വരുന്നത്. തിരക്കും ആൾക്ഷാമവും ചൂണ്ടിക്കാട്ടി കേസ് കൈയ്യൊഴിയാൻ സിബിഐ ശ്രമിച്ചെങ്കിലും വിഷയത്തിന്റെ രാജ്യാന്തര തലം കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെ വേണമെന്ന് ഹൈക്കോടതി കർശന ഉത്തരവിറക്കുകയായിരുന്നു.ആറ് മാസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെങ്കിൽ ഹർജിക്കാരന് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാം.
ടൈറ്റാനിയം അഴിമതി കേസ്: വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; 6 മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം

Nov 16, 2023, 7:17 am GMT+0000
payyolionline.in
നിമിഷപ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളിയെന്ന് കേന്ദ്രം ദില്ല ..
കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീഷണി, നവകേരള സദസിന് മുഖ്യമന്ത്രിയടക്കമെത്തുന്ന സാഹ ..