ടോളിവുഡ് താരത്തെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു; തലക്കും കണ്ണിനും പരിക്കേറ്റ നടി ആശുപത്രിയിൽ

news image
Nov 15, 2021, 1:21 pm IST

ഹൈദരാബാദ്: തെലുങ്ക് സിനിമ താരം ശാലു ചൗരസ്യയെ അജ്ഞാതൻ ആക്രമിച്ചതായി പരാതി. ടോണി ബഞ്ചാര പാർക്കിലെ കെ.ബി.ആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. നടിയുടെ തലക്കും മുഖത്തും പരിക്കേറ്റു. രാത്രി എട്ടരയോടെ പാർക്കിലെത്തിയ നടിയെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു.

 

തന്‍റെ സമീപമെത്തി ഒരാൾ ബാഗും ആഭരണങ്ങളും ആവശ്യപ്പെട്ടു. ഇവ നൽകാൻ വിസമ്മതിച്ചതോടെ അയാൾ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിന്നീട് മൊബൈൽ ഫോൺ തട്ടിയെടുത്ത് ഇയാൾ സ്ഥലംവിട്ടുവെന്നും നടി പോലീസിനോട് പറഞ്ഞു. തലക്കും കണ്ണിന് സമീപവും പരിക്കേറ്റ നടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുടെ പരാതിയിൽ ബഞ്ചാര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

പ്രതിയെ പിടികൂടാനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും രാവിലെയും വൈകിട്ടും നടക്കാൻ ഇറങ്ങുന്ന സ്ഥലമാണ് കെബിആർ പാർക്ക്. നേരേത്ത പാർക്കിൽ മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe