ടൌണ്‍ റോട്ടറി ദന്തപരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു

news image
Nov 13, 2013, 10:27 am IST payyolionline.in

വടകര : വടകര ടൌണ്‍ റോട്ടറി  ബ്രദേഴ്സ് കൊക്കഞ്ഞത്തും   സംയുക്തമായി മാഹി ഡന്റെല്‍ കോളേജിന്റെ സഹകരണത്തോടെ സൗജന്യദന്ത പരിശോധന ക്യാമ്പ് നടത്തി. മുന്നൂറ്റി അന്പമതോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ സൗജന്യ നിരക്കില്‍ തുടര്‍ ചികിത്സയും ലഭിക്കും. വടകര എ. എസ്.പി  ജി.എച്ച് മനീഷ് ചന്ദ്ര ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. എന്‍. പി ഗോപി അധ്യക്ഷത വഹിച്ചു. ഡോ:ജോസഫ് തോമസ്‌ മുഖ്യ പ്രഭാഷണം നടത്തി. എ.പി മോഹനന്‍, വി റീജ, എം. രാജന്‍ മാസ്റ്റര്‍, സുഭാഷ് ചന്ദ്രന്‍, കെ.പി രാധാകൃഷ്ണന്‍  എന്നിവര്‍ പ്രസംഗിച്ചു. പി.വി സുരേഷ് ബാബു സ്വാഗതവും  പി സന്തോഷ്‌ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe