കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച ഏബ്രഹാമിന്റെ 2 മക്കൾക്കും താൽക്കാലിക ജോലി: വീട്ടിലെത്തി മന്ത്രിയുടെ ഉറപ്പ്

news image
Mar 9, 2024, 10:05 am GMT+0000 payyolionline.in

കോഴിക്കോട്∙ കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ ഏബ്രഹാമിന്റെ (70) വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. രണ്ടു മക്കൾക്കും താൽക്കാലി ജോലിക നൽകുമെന്നും ഏപ്രില്‍ 1 മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിനു സർക്കാർ നൽകിയ 10 ലക്ഷം ധനസഹായത്തിനു പുറമേ കൂടുതൽ തുക നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായി മന്ത്രി അറിയിച്ചു.

തങ്ങളിൽ ഒരാളുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന് ഏബ്രഹാമിന്റെ മകനായ ജ്യോതിഷ് മന്ത്രിയോട് ആവശ്യപ്പെട്ടു. സച്ചിൻ ദേവ് എംഎൽഎയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂരാച്ചുണ്ട് ടൗണിൽവച്ചു മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe