ട്രാക്ക് ഇരട്ടിപ്പിക്കൽ; പുനലൂർ എക്‌സ്‌പ്രസ്‌ 26, 29 തീയതികളിൽ റദ്ദാക്കി

news image
Sep 22, 2022, 4:15 pm GMT+0000 payyolionline.in

തിരുവനന്തപുരം: നാഗർകോവിൽ സെക്ഷനുകളിൽ ട്രാക്ക് ഇരട്ടിപ്പിക്കൽ പ്രവൃത്തി നടക്കുന്നിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 23.25ന്‌ മധുര ജങ്‌ഷനിൽനിന്ന് പുറപ്പെടുന്ന 16729 മധുര ജങ്‌ഷൻ– പുനലൂർ എക്സ്പ്രസ് 26, 29 തീയതികളിലും വൈകിട്ട്‌15.20ന്‌ പുനലൂരിൽ നിന്ന് പുറപ്പെടുന്ന 16730 പുനലൂർ– മധുര ജങ്‌ഷൻ എക്സ്പ്രസ്‌  27, 30 തീയതികളിലും റദ്ദാക്കി.

16605 മംഗളൂരു സെൻട്രൽ- നാഗർകോവിൽ ജങ്‌ഷൻ ഏറനാട് എക്സ്പ്രസ് 26, 29 തീയതികളിൽ തിരുവനന്തപുരം സെൻട്രലിനും നാഗർകോവിൽ ജങ്‌ഷനിലും ഇടയിൽ റദ്ദാക്കും. 16606 നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 27, 30 തീയതികളിൽ  തിരുവനന്തപുരം സെൻട്രലിൽനിന്നായിരിക്കും പുറപ്പെടുക. 16650 നാഗർകോവിൽ ജങ്‌ഷൻ– മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് 27 ന് 5.40ന് ആയിരിക്കും നാഗർകോവിൽ ജങ്‌ഷനിൽനിന്ന്‌ പുറപ്പെടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe