ചെന്നൈ: ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ യാത്രക്കാരനെ റെയിൽവേ ഉദ്യോഗസ്ഥർ രക്ഷിക്കുന്ന വിഡിയോ വൈറലാകുന്നു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷലനിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.സേലം ജില്ലയിലെ മേട്ടൂർ സ്വദേശി എസ്. ശിവകുമാറിനാണ് റെയിൽവേ ഉദ്യോഗസ്ഥർ രക്ഷകരായത്. ഓടിക്കൊണ്ടിരുന്ന കണ്ണൂർ-യശ്വന്ത്പൂർ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ഈ സമയം മൂന്നാം പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന ജി.ആർ.പി ഹെഡ് കോൺസ്റ്റബിൾമാരായ മിനി, രമേഷ്, മാരിമുത്തു, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ അരുൺജിത്ത് എന്നിവർ ഓടിയെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. ശേഷം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.സ്വന്തം ജീവൻ പണയം വെച്ച് സമയോചിതമായി രക്ഷാപ്രവർത്തനത്തനം നടത്തിയ പൊലീസുകാരെ അഭിനന്ദിച്ച് ആർ.പി.എഫ് ആണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്.