പയ്യോളി: ട്രെയിൻ ഇടിച്ചു മരിച്ചത് പയ്യോളി സ്വദേശിനി. പയ്യോളി തീർത്ഥ ഹോട്ടലിനു സമീപം ശ്രീനിലയത്തിൽ ശ്രീധരന്റെ മകൾ ഗായത്രി (32) ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് വയസ്സുള്ള കുഞ്ഞിനെ (അരോഹി ) പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന് കൈക്കാണ് പരിക്ക്.
ഇന്ന് വൈകുന്നേരം മൂന്നരയോടെ പയ്യോളി ടൗണിന് സമീപമുള്ള റെയിൽവേ ഗേറ്റിനടുത്ത് വെച്ചാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്സ്പ്രസ് ആണ് ഇടിച്ചത്. ഭർത്താവ്: ഇരിങ്ങത്ത് ആശാരി കണ്ടി സനീഷ് ( മണിയൂർ എൻജിനീയറിങ് കോളേജ് ജീവനക്കാരൻ), മറ്റൊരു മകള്‍: നിസ്വന. അമ്മ സരോജിനി, സഹോദരി: അഞ്ജലി (പയ്യോളി സർവീസ് സഹകരണ ബാങ്ക്).

ഗായത്രി