ട്വിറ്റര്‍ ഓഹരി വില്‍പ്പന: തകര്‍പ്പന്‍ തുടക്കം

news image
Nov 8, 2013, 7:52 pm IST payyolionline.in
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ട്വിറ്ററിന് തകര്‍പ്പന്‍ തുടക്കം. ആദ്യ ദിവസം ഈ മൈക്രോ ബ്ലോഗിങ് സൈറ്റിന്‍റെ ഓഹരി വില ഇഷ്യൂ പ്രൈസിന്‍റെ 73 ശതമാനത്തോളം ഉയര്‍ന്നു. 2012 മേയില്‍ ഫേസ്ബുക്ക് ഐപിഒയ്ക്കു ശേഷം ഏറ്റവും കൂടുതല്‍ താത്പര്യമുയര്‍ന്ന ഓഹരി വിപണി രംഗപ്രവേശമാണ് ട്വിറ്ററിന്‍റേത്. ഐപിഒ വില ഓഹരിക്ക് 26 ഡോളര്‍ എന്നു പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. ഇതുവഴി 180 കോടി ഡോളര്‍ സമാഹരിക്കുകയാണു പദ്ധതി. ഇന്നലെ ഓഹരിക്ക് 45.1 ഡോളര്‍ വരെ വില കയറി.

ഏഴു വര്‍ഷത്തിനിടെ ഒരിക്കലും ലാഭത്തില്‍ വരാത്ത കമ്പനിക്ക് വന്‍ ആരാധകരാണുള്ളതെന്ന് കന്നി ട്രെയ്ഡിങ് തെളിയിച്ചു. ഓഹരിക്ക് 17 മുതല്‍ 20 വരെ ഡോളര്‍ പ്രൈസ് റേഞ്ചാണ് നേരത്തേ ട്വിറ്റര്‍ ആലോചിച്ചിരുന്നത്. എന്നാല്‍, വിപണിയിലെ ആവേശം മുന്‍കൂര്‍ മനസിലാക്കിയ കമ്പനി 25 ഡോളര്‍ വരെ വിലയിടുമെന്നു പ്രതീക്ഷിച്ചിരുന്നു. അതിലും കൂടിയ ഐപിഒ വിലയാണ് ഇന്നലെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാരം തുടങ്ങും മുന്‍പ് പ്രഖ്യാപിച്ചത്- ഓഹരിക്ക് 26 ഡോളര്‍. അതിലും ഏറെ വലിയ സ്വീകരണമായിരുന്നു വിപണിയില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe