തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടിറി വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഫീഡ്സ് മൊബൈല്‍ ഫോണുകള്‍ നൽകി

news image
Jul 24, 2021, 9:05 pm IST

കൊയിലാണ്ടി: കേരള ഫീഡ്സ് ലിമിറ്റഡ് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നൽകി. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടിറി സ്‌കൂളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം ഒരുക്കുന്നതിനായി സംഘടിപ്പിച്ച് ഡിജിറ്റല്‍ ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ് ഫോണുകള്‍ കൈമാറിയത്.

യൂണിറ്റ് ഹെഡ് ജയചന്ദ്രന്‍ ബി, തിരുവങ്ങൂര്‍ സ്‌കൂള്‍ അധ്യാപിക കെ.കെ. വിജിതയ്ക്ക് കൈമാറി. ചടങ്ങില്‍ കേരള ഫീഡ്സ് ജൂനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ നിഥുന്‍ എന്‍, സ്‌കൂള്‍ മാനേജര്‍ ടി. ജനാര്‍ദ്ദനന്‍, അധ്യാപകരായ എ.പി. സതീഷ് ബാബു, ജി. അവിനാഷ് എന്നിവര്‍ സംസാരിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe