ഡിജിറ്റൽ സർവ്വേ; തിക്കോടിയിൽ ഗ്രാമ പഞ്ചായത്ത് അവലോകന യോഗം സംഘടിപ്പിച്ചു

news image
Mar 23, 2023, 12:23 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി വില്ലേജിൻ്റെ ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് താലൂക്ക്തല അവലോകന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റെ അധ്യക്ഷതയിൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കലക്ടർ  അനിതകുമാരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടർ , തഹസിൽദാർ , സർവ്വേ സൂപ്രണ്ട് , സർവ്വേ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജനപ്രതിനിധികൾ , പാoശേഖര സമിതി അംഗങ്ങൾ , സി ഡി എസ് അധ്യക്ഷൻ എന്നിവർ പങ്കെടുത്തു.

 

തിക്കോടി വില്ലേജിൻ്റ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ ഏപ്രിൽ 15ന് ജനപങ്കാളിത്തത്തോടെ പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഡെപ്യൂട്ടി കലക്ടർ ,സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ എന്നിവർ യോഗത്തെ അഭിസംബോധന ചെയതു . പൂർണ്ണമായ ജനപങ്കാളിത്തം ഉറപ്പുവരുത്തി സർവ്വേ നടപടികൾ പൂർത്തിയാക്കാൻ സഹായകരമാകും വിധം എല്ലാ നടപടികളുമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ടും ജനപ്രതിനിധികളും ഉറപ്പു നൽകി .ഡിജിറ്റൽ സർവ്വേ ചെയ്യുന്നതിനു വേണ്ടി ഓരോ ഭൂവുടമകളുടെയും അതിർത്തി സർവ്വേ ഉദ്യോഗസ്ഥർക്ക് കൃത്യതയോടെ കാണിച്ചു കൊടുക്കുന്നതിനു വേണ്ടി മാർച്ച് 24 മുതൽ വാർഡ്തലത്തിൽ മീറ്റിംഗ് കൂടി ജനപങ്കാളിത്തം ഉറപ്പ് വരുത്താൻ യോഗം തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe