കൊയിലാണ്ടി : കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ വൈദ്യ പരിശോധനക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകര്‍ പ്രതിഷേധിച്ചു.
നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോക്ടർ മുഹമ്മദ് അഫ്സൽ, ഡോ: സന്ധ്യ കുറുപ്പ്, ഡോ: ഷീല ഗോപാലകൃഷ്ണൻ, ഡോ: സുജിത് കുമാർ, ആർ ടി റീന ,നഴ്സിംഗ് സുപ്രണ്ട് കെ ഷജില , സീനിയർ ക്ലർക്ക് സി സി സതീശൻ , ഹെഡ് നേഴ്സ് സി ജൂബിലി എന്നിവർ നേതൃത്വം നൽകി.