ഡൽഹി തീപിടിത്തം: ദേശീയ ദുരന്ത നിവാരണസേന രക്ഷാപ്രവർത്തനം തുടരുന്നു

news image
May 14, 2022, 11:17 am IST payyolionline.in

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ വൻ തീപിടിത്തമുണ്ടായ നാല് നില കെട്ടിടത്തിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുന്നു. മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം വെള്ളിയാഴ്ച െെലകിട്ട് 4.45 ഓടെ ഉണ്ടായ തീപിടിത്തത്തിൽ 27 പേരാണ് വെന്ത് പരിച്ചത്. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തീ നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാനാണ് തിരച്ചിൽ നടക്കുന്നത്. ഇതുവരെ 50 പേരെ രക്ഷിച്ചതായി ഡെപ്യൂട്ടി കമ്മീഷ്ണർ സമീർ ശർമ്മ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സംഭവസ്ഥലം ശനിയാഴ്ച രാവിലെ 11ന് സന്ദർശിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe